Home News Breaking News വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

Advertisement

കോഴിക്കോട്: കൊടുവള്ളി കച്ചേരിമുക്കില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. മടവൂര്‍ എയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കളത്തിങ്ങല്‍ തന്‍ഹ (12)യാണ് മരിച്ചത്.

പണി നടക്കുന്ന വീടിന് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍ അബദ്ധത്തില്‍ കൈ തട്ടിയതാണ് അപകടത്തിന് കാരണമായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുല്‍ റഷീദിന്റെയും മസ്‌നയുടെയും മകളാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Advertisement