Home News Breaking News തിരുവല്ല സ്പാ ബലാത്സംഗ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍

തിരുവല്ല സ്പാ ബലാത്സംഗ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍

സ്പാ ജീവനക്കാരിയെ സുബിന്‍ ഭീഷണിപ്പെടുത്തുന്ന സിസി ടിവി ദൃശ്യം
Advertisement

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന കിരണ്‍, സജിന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.

പ്രതികളില്‍ ഒരാളായ തിരുവല്ല ചുമത്ര സ്വദേശി വൊക്കന്‍ എന്ന് വിളിക്കുന്ന പ്രശോഭ് ഇന്ന് പിടിയിലായിരുന്നു. റാന്നിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് പ്രത്യേക പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കിരണ്‍, സജിന്‍ എന്നിവര്‍ സംസ്ഥാനം വിട്ടെന്ന നിലയില്‍ ആയിരുന്നു അന്വേഷണം പുരോഗമിച്ചിരുന്നത്. ഇതിനിടെയാണ് ഇവര്‍ തിരുവല്ല സ്‌റ്റേഷനില്‍ കീഴടങ്ങിയത്.

സംഭവത്തിൽ മുഖ്യപ്രതിയായ സുബിൻ, ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവര്‍ മുൻപ് തന്നെ പൊലീസ് പിടിയിലായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന നിരണം സ്വദേശി വരുണ്‍ കുമാറിനെ കഴിഞ്ഞ ദിവസം ആലുവയിൽ നിന്ന് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്.

Advertisement