Home News Breaking News ബിനോയ് വിശ്വത്തിന്‍റെ കുടുംബത്തിന് ബ്രിട്ടീഷ് പൗരത്വമോ,സത്യമെന്ത്

ബിനോയ് വിശ്വത്തിന്‍റെ കുടുംബത്തിന് ബ്രിട്ടീഷ് പൗരത്വമോ,സത്യമെന്ത്

Advertisement

തിരുവനന്തപുരം: ഭാര്യയ്ക്കും മക്കള്‍ക്കും ബ്രിട്ടീഷ് പൗരത്വമെന്ന നിലയില്‍ വ്യാജ പ്രചരണം നടത്തിയ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത് സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട അഞ്ചല്‍ സ്വദേശിക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

മനഃപൂര്‍വം തന്നെയും കുടുംബത്തെയും അവഹേളിക്കുകയാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു. കൃഷ്ണ അഞ്ചല്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ബിനോയ് വിശ്വത്തിന്റെ ഭാര്യയും മക്കളും ബ്രിട്ടീഷ് പൗരന്മാരാണെന്ന തരത്തില്‍ വ്യാജ പ്രചരണം ഉണ്ടായത്. മലപ്പുറം സ്വദേശിയും എഴുത്തുകാരിയുമായ ഷൈല സി ജോര്‍ജ് ആണ് ബിനോയ് വിശ്വത്തിന്റെ ഭാര്യ. ബിനോയ് വിശ്വത്തിന്റെ രണ്ട് മക്കളും കേരളത്തില്‍ തന്നെയാണ് ഉള്ളത്.

Advertisement