Home News Kerala കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലെ അഗത്തിയിലേക്കുള്ള പുതിയ വിമാന സർവീസ് നാളെ ആരംഭിക്കും

കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലെ അഗത്തിയിലേക്കുള്ള പുതിയ വിമാന സർവീസ് നാളെ ആരംഭിക്കും

Advertisement

കൊച്ചി: കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലെ അഗത്തിയിലേക്കുള്ള പുതിയ വിമാന സർവീസ് നാളെ ആരംഭിക്കും. മലയാളി ഉടമസ്ഥതയിലുള്ള ഫ്ലൈ91 എന്ന വിമാനക്കമ്പനിയാണ് പ്രതിദിന വിമാന സർവീസ് ആരംഭിച്ചിരിക്കുന്നത്.

അഗത്തിയിൽ നിന്നും കൊച്ചിയിലേക്ക് രാവിലെ 9.30ന് പുറപ്പെടുന്ന വിമാനം 10.50ന് കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലെത്തും. കൊച്ചിയിൽ നിന്നും അഗത്തിയിലേക്ക് രാവിലെ 11.20ന് പുറപ്പെടുന്ന വിമാനം 12.45ന് അഗത്തിയിലെത്തും. വ്യാഴാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും വിമാന സർവീസ് ലഭ്യമാണ്.

നിലവിൽ ഇൻഡിഗോ. അലൈൻസ് എയർ എന്നീ കമ്പനികളാണ് കൊച്ചിയിൽ നിന്ന് അഗത്തിയിലേക്ക് സർവീസ് നടത്തുന്നത്. ഇൻഡിഗോ അഗത്തിയിലേക്ക് പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് ഫ്‌ലൈ91 പ്രതിദിന സർവീസ് ആരംഭിക്കുന്നത്.

Advertisement