കൊല്ലം. ആര്യങ്കാവിൽ വനമേഖലയില്‍ നിന്നും യുവാവിനെ കാണാനില്ലെന്ന് പരാതി.ആര്യങ്കാവ് പാണ്ട്യൻപാറ വനീഷ് ഭവനിൽ ബിനീഷിനെ ആണ് കാണാതായിട്ടുള്ളത്.ജനുവരി 25 മുതലാണ് ബിനീഷിനെ കാണാതായത്. 26 ന് കുടുംബം അന്വേഷിച്ചു, തുടർന്ന് 27 ന് പോലീസിൽ പരാതി നൽകി
തെന്മല പോലീസിനാണ് പരാതി നൽകിയത്. 28 ന് എഫ് ഐ ആർ ഇട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രി എട്ട് പതിനേഴ് വരെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു എന്ന് കുടുംബം.8.48 ന് ആര്യങ്കാവ് ഡയറി ചെക്ക്പോസ്റ്റിന്റെ സമീപത്ത് കൂടി ബിനീഷ് കടന്നുപോകുന്ന cctv ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.9 മണിക്ക് വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫായി. ഫോറസ്റ്റ് മേഖലയിൽ വെച്ചാണ് കാണാതായത് കുടുംബം പറയുന്നു.
കഴിഞ്ഞ മാസം 28 ആം തീയതിയാണ് പരാതി ലഭിച്ചതെന്ന് തെന്മല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിതിൻ രാജ് .പരാതി ലഭിച്ചതിന് ശേഷം ഡോഗ്സ്കോഡ് ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. വനമേഖല ആയതിനാൽ പോലീസും ഫോറസ്റ്റും ചേർന്ന് ഒരുമിച്ചാണ് അന്വേഷണം നടത്തുന്നത്. നേരത്തെയും ഇദ്ദേഹത്തെ കാണാതെ പോയിട്ടുണ്ടെന്നും പോലീസ് പറയുന്നു. വനമേഖല ആയതുകൊണ്ട് വന്യമൃഗ ആക്രമണം നടന്നിട്ടുണ്ടോ എന്ന സംശയം ഉണ്ടെന്നും പോലീസ്


































