Home News Breaking News ശബരിമല സ്വർണ്ണക്കൊള്ള, പ്രതികള്‍ പുറത്തു വരാനുള്ള ക്യൂവില്‍

ശബരിമല സ്വർണ്ണക്കൊള്ള, പ്രതികള്‍ പുറത്തു വരാനുള്ള ക്യൂവില്‍

Advertisement

കൊല്ലം. ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ ജാമ്യ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലകപ്പാളി,കട്ടിളപ്പാളി കേസുകളിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം വേണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.

അതേസമയം ശബരിമല സ്വർണ്ണക്കെള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതിക്ക് മുന്നിൽ വരും. അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായി സാഹചര്യത്തിൽ കട്ടിളപ്പാളി കേസിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരത്തെ ദ്വാരപാലക പാളി കേസുകളിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. കട്ടിളപ്പാളി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനാകാൻ കഴിയും. കട്ടിള പാളി
കേസിൽ ഇന്ന് തന്ത്രി കണഠരര് രാജിവരും ജാമ്യ അപേക്ഷ സമർപ്പിക്കും. മൂന്നാം തീയതിയാണ് കോടതി ദ്വാരപാലക പാളി കേസിൽ തന്ത്രിയുടെ ജാമ്യ അപേക്ഷ പരിഗണിക്കുക.

Advertisement