Home News Kerala സെല്‍ഫി എടുക്കുന്നതിനിടെ നിലത്തിരിക്കാന്‍ ശ്രമിച്ച ഇന്ദ്രന്‍സിനെ എഴുന്നേല്‍പ്പിച്ച് മമ്മൂട്ടി; വിനയം അല്‍പം ഓവറല്ലേയെന്ന് സോഷ്യല്‍ മീഡിയ

സെല്‍ഫി എടുക്കുന്നതിനിടെ നിലത്തിരിക്കാന്‍ ശ്രമിച്ച ഇന്ദ്രന്‍സിനെ എഴുന്നേല്‍പ്പിച്ച് മമ്മൂട്ടി; വിനയം അല്‍പം ഓവറല്ലേയെന്ന് സോഷ്യല്‍ മീഡിയ

Advertisement

ആശാന്‍ എന്ന ഇന്ദ്രന്‍സിന്റെ പുതിയ പടത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയുണ്ടായ സംഭവങ്ങള്‍ ഇന്ദ്രന്‍സിന് ഇത്രയും വിനയം എന്തിനാണെന്നും അല്പം കൂടുതലല്ലേ എന്നും പറഞ്ഞുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. ചടങ്ങിന് ശേഷം എല്ലാവരും ഒന്നിച്ച് ഗ്രൂപ്പ് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു മമ്മൂട്ടി.

ഓടി എത്തിയ ഇന്ദ്രന്‍സ് പക്ഷേ നിലത്ത് ഇരിക്കാനാണ് ശ്രമിച്ചത്. ഉടന്‍ തന്നെ മമ്മൂട്ടി അദ്ദേഹത്തെ എഴുന്നേല്‍ക്കാന്‍ പറയുകയും ശേഷം ഫോട്ടോ എടുക്കുകയും ചെയ്തു. ‘എഴുന്നേല്‍ക്ക്.. അപ്പോഴേ കിട്ടൂ’, എന്നാണ് മമ്മൂട്ടി പറയുന്നതെന്നാണ് ലിപ്‌സിങില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ മമ്മൂട്ടി ഇന്ദ്രന്‍സിനോട് ദേഷ്യപ്പെട്ടെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍. ഒപ്പം ഇന്ദ്രന്‍സിന് ഇത്രയും വിനയം എന്തിനാണെന്നും അല്പം കൂടുതലല്ലേ എന്നും പറഞ്ഞുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Advertisement