Home News Breaking News വയനാട് മുണ്ടക്കൈ ചൂരൽമലദുരന്തബാധിതരുടെ ബാങ്ക് കടം സർക്കാർ ഏറ്റെടുക്കും

വയനാട് മുണ്ടക്കൈ ചൂരൽമലദുരന്തബാധിതരുടെ ബാങ്ക് കടം സർക്കാർ ഏറ്റെടുക്കും

Advertisement

തിരുവനന്തപുരം.വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് സർക്കാരിന്റെ കൈത്താങ്ങ്.ദുരന്തബാധിതരുടെ ബാങ്ക് കടം സർക്കാർ ഏറ്റെടുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് സഹായം.കേന്ദ്രസർക്കാർ കൈയ്യൊഴിഞ്ഞതോടെയാണ് സംസ്ഥാന സർക്കാർ സഹായമെന്ന് റവന്യൂ മന്ത്രി കെ രാജൻ

വയനാട് മുണ്ടത്തെ ചൂരൽമലയിലെ
555 പേരുടെ 1620 വായ്പകളാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം. 18.75 കോടി രൂപയുടെ വായ്പയാണ് സർക്കാർ ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ബാങ്കുകൾക്ക് തുക അനുവദിക്കും.
നിരവധി തവണ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും സഹായമുണ്ടായില്ല.തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ.

നേരത്തെ കേരള ബാങ്ക് എഴുതിത്തള്ളിയ 93.01 ലക്ഷം രൂപ ഇതിൽ ഉൾപ്പെടും. അർഹതപ്പെട്ടവരുടെ പട്ടികയിൽ
ഉള്‍പ്പെടുത്താനും ചേർക്കാനും ചീഫ് സെക്രട്ടറി അധ്യക്ഷനായ
സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികളെല്ലാം ആ സമിതിയെ അറിയിക്കാം.ബാങ്ക് വായ്പ എഴുതിത്തള്ളാൻ വ്യവസ്ഥ ഇല്ലെന്ന് കാട്ടി കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണെന്നായിരുന്നു സത്യവാങ്ങ്മൂലത്തിൽ.തുടർന്നാണ്
സംസ്ഥാന സർക്കാരിൽ നിർണായ ഇടപെടൽ.

Advertisement