തൃശൂര്‍.പതിനാറുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നാല് പ്രതികൾ കസ്റ്റഡിയിൽ. ശ്രീഷ്ണവ്, സ്മിജിൻ, രാജേഷ്, ശ്രീഹരി എന്നിവരാണ് കസ്റ്റഡിയിലായത്. ഉത്സവത്തിനിടെ കാലിൽ ചവിട്ടിയതിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
ഇക്കഴിഞ്ഞ ജനുവരി ആറിന് നടന്ന മർദ്ദനത്തിന്റെ ദൃശ്യങ്ങളാണിത്. അരിമ്പൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ധനുപ്പൂയ മഹോത്സവത്തിനിടെ നടന്ന കാവടിയാട്ടത്തിനിടെ ഡാൻസ് കളിക്കുന്നതിനിടയിൽ പ്രതി 16 കാരന്റെ ദേഹത്തേയ്ക്ക് വീണു. വീഴുന്നതിന് ഇടയിൽ 16 കാരൻ പ്രതിയെ തള്ളി മാറ്റി. ഇതിലെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിൽ. 6 വൈകിട്ട് 6 മണിയോടെ ആളൊഴിഞ്ഞ പറമ്പിലെയ്ക്ക് 16 കാരനെ വിളിച്ചു വരുത്തി സംഘം ചേർന്ന് മർദിച്ചു.
തുടർന്ന് 16 കാരൻ നൽകിയ പരാതിയുടെയും പ്രചരിച്ച മർദന ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ അന്തിക്കാട് പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. തുടർന്നാണ് 4 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.































