Home News Breaking News തന്ത്രി കണ്ഠരര് രാജീവരര് പണം നിക്ഷേപിച്ച തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വന്‍ തുക...

തന്ത്രി കണ്ഠരര് രാജീവരര് പണം നിക്ഷേപിച്ച തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വന്‍ തുക കൈപ്പറ്റി,ആന്റോ ആൻറണി എംപിക്കെതിരെ ഗുരുതര ആരോപണം

Advertisement

പത്തനംതിട്ട.ആന്റോ ആൻറണി എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പണ ഇടപാടുകൾ സംബന്ധിച്ച കാര്യത്തിൽ ദുരൂഹതയുണ്ടെന്ന് ഉദയഭാനു ആരോപിച്ചു. തന്ത്രി കണ്ഠരര് രാജീവരര് പണം നിക്ഷേപിച്ച തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ആന്റോ ആൻറണി പണം കൈപ്പറ്റിയതായി ഉദയഭാനു പറഞ്ഞു. എംപിയുടെ ദുരൂഹ പണമിടപാടിൽ എസ്ഐടി അന്വേഷണം നടത്തണമെന്നും ഉദയഭാനു ആവശ്യപ്പെട്ടു.

ശബരിമല തന്ത്രി രണ്ടരക്കോടി രൂപ തിരുവല്ലയിലെ നെടുംപറമ്പ് ഫിനാന്‍സ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ചിരുന്നതായി എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ഈ ധനകാര്യസ്ഥാപനത്തില്‍ നിന്നും ആന്റോ ആന്റണി രണ്ടരക്കോടി രൂപ എടുത്തതായി നാട്ടില്‍ പൊതുവെ അഭിപ്രായമുണ്ടെന്ന് സിപിഎം പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറി ഉദയഭാനു പറഞ്ഞു. ഈ തന്ത്രിയുമായി പത്തനംതിട്ട എംപിയായ ആന്റോ ആന്റണിക്കുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ച് എസ്‌ഐടി അന്വേഷിക്കണമെന്നും ഉദയഭാനു ആവശ്യപ്പെട്ടു. തിരുവല്ല നെടുംപറമ്പ് ഫിനാന്‍സുമായി ബന്ധപ്പെട്ട ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെയും ആന്റോ ആന്റണി എം.പിയുടെയും സാമ്പത്തിക ഇടപാടില്‍ സമഗ്ര അന്വേഷണം നടത്തണം. ഈ കാശൊക്കെ എവിടെ നിന്നുവരുന്നു എങ്ങോട്ടുപോകുന്നു വസ്തുതകള്‍ മറനീക്കി പുറത്തുവരട്ടെ എന്ന് ഉദയഭാനു ഫെയ്‌സ്ബുക്കില്‍ കുറിപ്പും ഇട്ടിട്ടുണ്ട്.

തുടര്‍ന്നാണ് ഈ പണത്തിന്‍റെ സ്രോതസ്സ് അടക്കം പരിശോധിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എസ്‌ഐടി ശേഖരിച്ചതായാണ് വിവരം. ധനകാര്യ സ്ഥാപനം പൊളിഞ്ഞെങ്കിലും, ഈ പണം ആന്റോ ആന്റണി എംപി വാങ്ങിയതായാണ് സൂചന ലഭിച്ചത്. ഇതിനുപിന്നാലെയാണ് പോറ്റി- തന്ത്രി കൂട്ടുകെട്ടുമായി ആന്റോ ആന്റണിക്കും ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുള്ളത്. സ്വകാര്യ ധനകാര്യ ബാങ്കിലെ ഇടപാടുമായി ബന്ധപ്പെട്ട ദുരൂഹത പുറത്തു വരണമെന്നാണ് കെ പി ഉദയഭാനു ആവശ്യപ്പെടുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here