ആറ്റിങ്ങൽ. ആലംകോട് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ആലംകോട് പള്ളിമുക്ക് ആയംപള്ളി സ്വദേശി അബ്ദുൽ മജീദ് (70) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെയാണ് കണ്ടെത്തിയത്. കുറച്ചു നാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തുമെന്നും നഗരൂർ പോലീസ് അറിയിച്ചു































