കോട്ടയം. എൻ എസ് എസിനെ അനുനയിപ്പിക്കാൻ ബിജെപി നീക്കം, ബിജെപി നേതാവ് ശ്രീധരൻപിള്ള എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കണ്ടു , സൗഹൃദ സന്ദർശനം ആയിരുന്നു എന്ന് സുകുമാരൻ നായർ പ്രതികരിച്ചു. എൻഎസ്എസ് ഒരിക്കലും ബിജെപിക്ക് എതിരല്ലെന്ന് ശ്രീധരൻപിള്ളയും പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിലാണ് സുകുമാരൻ നായർ ബി ജെ പിയെ വിമർശിച്ചത് . രാഷ്ട്രീയ പാർട്ടികളോട് സമദൂരം സ്വീകരിക്കുമ്പോഴും ഈ വിമർശനം ബി ജെ പിക്ക് വലിയ തിരിച്ചടിയായി .ഇതോടെയാണ് അനുനയ നീക്കത്തിന് ബി ജെ പി നേതൃത്വം ശ്രമം തുടങ്ങിയത് . സുകുമാരൻ നായരുമായി വ്യക്തി ബന്ധം കാത്തുസൂക്ഷിക്കുന്ന ശ്രീധരൻ പിള്ള തന്നെയാണ് ആദ്യം എത്തിയത് ,പത്ത് മിനിട്ട് നേരം സുകുമാരൻ നായരുമായി ശ്രീധരൻ പിള്ള ചർച്ച നടത്തി. സൗഹൃദ സന്ദർശനമായിരുന്നുവെന്ന് കൂടിക്കാഴ്ചയാണ് ശേഷം സുകുമാർ നായർ പറഞ്ഞു
സൗഹൃദ സന്ദർശനം ആണെന്ന് പറയുമ്പോഴും കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ച ചെയ്തു എന്നാണ് വിവരം. എൻഎസ്എസിന് ബിജെപിയോട് അകൽച്ചയില്ലെന്ന് ശ്രീധരൻ പിള്ള
ബിജെപി ജില്ലാ പ്രസിഡണ്ട് ലിജിൻ ലാലിനൊപ്പം ആണ് ശ്രീധരൻപിള്ള എത്തിയത് എന്നതും ശ്രദ്ധേയം . ശബരിമല സ്ത്രീ പ്രവേശനത്തിലും വികസനത്തിലും ആണ് ബിജെപിക്കെതിരെ സുകുമാരൻ നായർ വിമർശനം ഉന്നയിച്ചത് . കൂടാതെ സുരേഷ് ഗോപി വിമർശിച്ചിരുന്നു

































