ഇടുക്കി.വണ്ടിപ്പെരിയാർ പോസ്കോ കേസ്. വകുപ്പ് നടപടി നേരിട്ട അന്വേഷണ ഒരു വർഷം പിന്നിടുമ്പോൾ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം. വിചാരണ കോടതി അന്വേഷണത്തിൽ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞ് കുറ്റപ്പെടുത്തിയ വണ്ടിപ്പെരിയാർ ഇൻസ്‌പെക്ടർ ആയിരുന്ന സുനിൽകുമാർ ടി ഡിക്ക് ACP ആയി സ്ഥാനക്കയറ്റം. സുനിൽകുമാർ TD കൊച്ചി സിറ്റി നാർക്കോട്ടിക് ACP ആയി സ്ഥാനക്കയറ്റം നൽകി ഉത്തരവ് ഇറക്കി.
2023 ഡിസംബറിൽ ആയിരുന്നു വണ്ടിപ്പെരിയാർ പോക്സോ കേസിൽ വിധി. അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയെ തുടർന്ന് പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന് കെട്ടിതൂക്കി എന്നായിരുന്നു കേസ്.






























