കൊച്ചി. ട്വന്റി ട്വന്റി എൻഡിഎ മുന്നണിയുടെ ഭാഗമായത് വികസനം ലക്ഷ്യമിട്ടെന്ന് സാബു എം ജേക്കബ്.തീരുമാനം ഏകക്ഷീയമായിരുന്നില്ലെന്നും,കൂടിയാലോചന നടന്നിട്ടുണ്ടെന്നും സാബു എം ജേക്കബ് വ്യക്തമാക്കി. എൻഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി ട്വന്റിയിലെ പൊട്ടിത്തെറിക്കിടെയാണ് സാബു എം ജേക്കബ് നിലപാട് വ്യക്തമാക്കിയത്. അതേസമയം വ്യവസായ വളർച്ച ലക്ഷ്യമിട്ടാണ് ട്വന്റി20 എന്‍ഡിഎ ക്യാമ്പിൽ വിറ്റതെന്ന് പി വി ശ്രീനിജൻ എംഎൽഎ കുറ്റപ്പെടുത്തി
ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്‍വില്ലെന്ന് പ്രഖ്യാപിച്ചിട്ട് എൻഡിഎ പാളയത്തിൽ എത്തിയതിന് വിമർശനം ശക്തമാകുന്നതിനിടെയിലാണ് നിലപാട് വ്യക്തമാക്കി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് രംഗത്ത് എത്തിയത്. സിപിഐഎം, കോൺഗ്രസും കൂടാതെ എസ്ഡിപിഐ , വെൽഫെയർ ഉൾപ്പെടെയുള്ള പാർട്ടികൾ ഇല്ലാതാക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് എൻഡിഎ മുന്നണിയുടെ ഭാഗമായത്.മറ്റ് സംസ്ഥാനങ്ങളെല്ലാം പതിന്മടങ്ങ് വികസനത്തിലേക്ക് പോയപ്പോൾ കേരളം മുരടിച്ചെന്ന് വിമർശനം.സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും ചര്‍ച്ച ചെയ്താണ് മുന്നണി പ്രവേശന തീരുമാനം എടുത്തതെന്ന് സാബു എം ജേക്കബ്
സ്വതന്ത്രമായി നിന്നാല്‍ മതിയെന്നും,യുഡിഎഫിന്റെ കൂടെ കൂടണമെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ടായിരുന്നു. എന്നാല്‍ എല്‍ഡിഎഫിലേക്ക് പോകണമെന്ന അഭിപ്രായം ആരും പറഞ്ഞില്ല സാബു പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വേട്ടസംബന്ധിച്ച് ചോദ്യമുയർന്നെങ്കിലും സാബു എം ജേക്കബ് ഒഴിഞ്ഞുമാറി
ബിസിനസ്സിൽ അതിജീവിക്കാനുള്ള മാർഗമാണ് എൻഡിഎ പ്രവേശനം എന്നും, ന്യൂനപക്ഷ വേട്ടയിൽ സാബു എം ജേക്കബിന് മൗനം എന്നും പി വി ശ്രീനിജൻ
എൻഡിഎ പ്രവേശനത്തിൽ പരിഹാസവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തി. എൻഡിഎ പ്രവേശനത്തിൽ അതൃപ്തരായ നേതാക്കളെ പാർട്ടിയിൽ എത്തിക്കാനുള്ള നീക്കത്തിലാണ് സിപിഐഎമ്മും കോൺഗ്രസും

































