തിരുവനന്തപുരം.ശബരിമല സ്വർണക്കൊള്ളയിൽ വേഗത്തിൽ കുറ്റപത്രം നൽകാൻ എസ്.ഐ.റ്റി.അന്വേഷണം തുടങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തതിനാൽ പ്രതികൾക്ക് ജാമ്യം കിട്ടി തുടങ്ങിയതോടെയാണ് നടപടി വേഗത്തിലാക്കുന്നത്.ശാസ്ത്രീയ പരിശോധന ഫലത്തിൽ വി.എസ്.എസ്.സിയുമായി വീണ്ടും
കൂടിയാലോചന നടത്തി ഫെബ്രുവരി 15 നു മുൻപ് കുറ്റപത്രം നൽകാനാണ് നീക്കം.മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ചോദ്യം ചെയ്യാൻ ED ഉടൻ സമൻസ് അയക്കും.പ്രതികൾക്ക് സ്വാഭാവിക
ജാമ്യം കിട്ടുന്നത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടരണ്ടു കേസുകളിലും ജാമ്യം ലഭിച്ച മുരാരി ബാബു ഇന്നലെ ജയിൽ മോചിതനായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്കും ഒരു കേസിൽ ജാമ്യം ലഭിച്ചു.മറ്റുള്ളവരും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.ഇതോടെയാണ് അടുത്തമാസം പതിനഞ്ചാം തീയതിക്കകം കുറ്റപത്രം നൽകാനുള്ള SIT ആലോചന.ദ്വാരപാലക ശില്പ പാളികളിലെ സ്വർണ്ണ മോഷണക്കേസിൽ ആവും ആദ്യം കുറ്റപത്രം നൽകുക.ഇതുവരെയുള്ള കണ്ടെത്തലുകൾ ചേർത്ത് ആദ്യഘട്ട കുറ്റപത്രം നൽകാനാണ് നീക്കം.ഇതിനു മുന്നോടിയായി ശാസ്ത്രീയ പരിശോധന ഫലത്തെക്കുറിച്ച് വി.എസ്.സി.യിലെ ഉദ്യോഗസ്ഥരുമായി ഉടൻ ചർച്ച നടത്തും.ഇതുവഴി നഷ്ടമായ സ്വർണ്ണത്തിൻറെ അളവിൽ വ്യക്തത വരുത്താൻ ആകും എന്നാണ് കരുതുന്നത്.അതിനുശേഷം ഒമ്പതാം തീയതി ഹൈക്കോടതിയിൽ നൽകുന്ന ഇടക്കാല റിപ്പോർട്ടിൽ കുറ്റപത്രം നൽകാനുള്ള താല്പര്യം അറിയിക്കും.കോടതി അനുവദിച്ചാൽ ആദ്യഘട്ട കുറ്റപത്രം നൽകും.കുറ്റപത്രം നൽകിയാലും ഗൂഢാലോചന കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരും.എന്നാൽ
കുറ്റപത്രം വൈകുന്നത് പ്രതികളെ സഹായിക്കാൻ എന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കി.
അതേ സമയം മുരാരി ബാബുവിനായി ഇ.ഡി നീക്കം ആരംഭിച്ചിട്ടുണ്ട്.ചോദ്യം ചെയ്യാൻ ED ഉടൻ സമൻസ് അയക്കും.മുരാരി ബാബുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ തുടങ്ങിയിരിക്കെയാണ് പുതിയ നീക്കം.സ്വർണ്ണം ചെമ്പാക്കി രേഖപ്പെടുത്തിയതിന്റെ നിർണായക രേഖകൾ റെയ്ഡിനിടെ ED ക്ക് ലഭിച്ചിരുന്നു.മറ്റു പ്രതികളുടെ ഇഡി ചോദ്യം ചെയ്യലും ഉടനുണ്ടാകും.

































