Home News Breaking News പത്രവിതരണക്കാരന് വെട്ടേറ്റു

പത്രവിതരണക്കാരന് വെട്ടേറ്റു

Advertisement

തൃശ്ശൂർ . അന്നമനട മേലഡൂർ ജംഗ്ഷനിൽ പത്രവിതരണക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. പ്ലാശേരി വീട്ടിൽ വർഗീസിനാണ് (62) വെട്ടേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ വർഗീസിന്റെ ഇടതു കൈയിലെ തള്ളവിരൽ പൂർണ്ണമായും അറ്റുപോയി. വലതുകൈയ്ക്കും, താടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പുലർച്ചെ ജംഗ്ഷനിൽ പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ചയാളാണ് വർഗീസിനെ ആക്രമിച്ചത്. ഈ സമയം വർഗീസിനൊപ്പം മറ്റ് രണ്ട് പത്രവിതരണക്കാർ കൂടി സ്ഥലത്തുണ്ടായിരുന്നു.അവരെ ബലമായി തള്ളിമാറ്റിയ ശേഷമാണ് അക്രമി വർഗീസിനെ വെട്ടിയത്. ഉടൻ തന്നെ അദ്ദേഹത്തെ എറണാകുളത്തെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മാള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണോ അതോ മറ്റ് കാരണങ്ങളാണോ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here