Home News Kerala നടനും ഉര്‍വശി, കല്‍പ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമല്‍ റോയ് അന്തരിച്ചു

നടനും ഉര്‍വശി, കല്‍പ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമല്‍ റോയ് അന്തരിച്ചു

Advertisement

കൊച്ചി: നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. ‘സായൂജ്യം’, ‘കോളിളക്കം’, ‘മഞ്ഞ്’, ‘കിങ്ങിണി’, ‘കല്യാണസൗഗന്ധികം’, ‘വാചാലം’, ‘ശോഭനം’, ദ് കിങ് മേക്കർ’, ‘ലീഡർ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.


‘യുവജനോത്സവം’ എന്ന സിനിമയിലെ ‘ഇന്നുമെന്റെ കണ്ണുനീരിൽ’ എന്ന പാട്ടിലെ അഭിനയമാണ് അദേഹത്തെ മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധേയനാക്കിയത്. വിനയൻ സംവിധാനം ചെയ്ത ‘കല്യാണസൗഗന്ധികം’ സിനിമയിലെ വില്ലൻ വേഷത്തിലും കമൽ റോയ് പ്രത്യക്ഷപ്പെട്ടു. ‘ശാരദ’ പോലുള്ള ഒട്ടേറെ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. പരേതനായ നടൻ നന്ദു മറ്റൊരു സഹോദരനാണ്. ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here