മലപ്പുറം.പായസത്തിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മലപ്പുറം താഴെ ചേളാരി പത്തൂർ കോളനിയിലെ പത്തൂർ അയ്യപ്പൻ ആണ് മരിച്ചത്.പായസം ഇളക്കുന്നതിനിടയിൽ അബദ്ധത്തിൽ പായസ ചെമ്പിൽ വീഴുകയായിരുന്നു.ബന്ധുവിൻ്റെ വീട്ടിൽ വിവാഹത്തിൽ പങ്കെടുക്കുവാൻ പോയപ്പോൾ ആയിരുന്നു അപകടം.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം

































