തൃശൂര്‍.യുവതി വിദേശത്ത്?. ഇൻസ്റ്റാഗ്രാം അധിക്ഷേപ കേസ് പ്രതി വിദേശത്തേക്ക് കടന്നതായി സൂചന.ഇന്നലെ കേസെടുത്തതിന് പിന്നാലെ യുവതി കടന്നുകളഞ്ഞതായി വിവരം.അന്വേഷണം ഊർജിതമാക്കി പോലീസ്.നേരത്തെ ദുബൈയിലായിരുന്ന യുവതി അവിടേക്ക് മാറിയെന്ന് സംശയം . അറസ്റ്റ് ഭയന്നാണ് യുവതിയുടെ നീക്കം
ദൃശ്യങ്ങൾ ശേഖരിക്കും. ഇൻസ്റ്റാഗ്രാം അധിക്ഷേപം നടത്തിയ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് യുവതി നേരിടുന്നത്. റിപ്പോര്‍ട്ട് അടിച്ചതിനെതുടര്‍ന്ന് യുവതിയുടെ ഇന്‍സ്റ്റാഗ്രാംപേജ് ഇപ്പോള്‍ ലോക്കാണ്.
ബസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കും. ബസിലെ ജീവനക്കാരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. പുത്തന്‍ കാലഘട്ടത്തിലെ അസാധാരണ കേസ് എന്നതിനാലും അധിക്ഷേപത്തിനിരയായ യുവാവ് പൊതുസമ്മതനാണെന്നതിനാലും അധികൃതര്‍ക്ക് കേസില്‍ ഇടപെടാനാവാത്ത നിലയാണ്. യുവതി പകര്‍ത്തിയ ദൃശ്യങ്ങളില്‍ യുവാവിനെതിരെ കാര്യമായ കുറ്റങ്ങള്‍ കണ്ടെത്താനുമായിട്ടില്ല. ഇതും യുവാവ് കണ്ടന്‍റെ ക്രിയേഷന്‍റെ ഭാഗമായി അപക്വമായ ആക്രമണത്തിനിരയായെന്ന വിലയിരുത്തല്‍ ശക്തമാണ്. മറ്റൊരാളെ വിഡിയോ എടുത്ത് അധിക്ഷേപിക്കുന്നതും സ്വകാര്യതയുടെ ലംഘനവും സംബന്ധിച്ച വലിയ ചര്‍ച്ചകളിലേക്കാണ് യുവാവിന്‍റെ നേര്‍ക്കുള്ള അധിക്ഷേപവും തുടര്‍ന്നുള്ള ആത്മഹത്യയും എത്തിയിരിക്കുന്നത്.




























