കൊച്ചി.ശബരിമല സ്വർണക്കൊള്ള. പാളികൾ മാറിയെന്ന സംശയവുമായി ഹൈക്കോടതി, വൻ കൊള്ള നടന്നു
പരിശോധന റിപ്പോർട്ട് ഇത് ബലപെടുത്തുന്നു എന്ന് കോടതി
ശബരിമലയിലെ അഷ്ടദിക്പാലക വിഗ്രഹങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം അനിവാര്യമായിരിക്കുന്നു, കൂടുതൽ സാക്ഷികളെ പരിശോധിക്കേണ്ടതുണ്ട്. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്ര വിദഗ്ധരുടെയും വിശകലന വിദഗ്ധരുടെയും സാങ്കേതിക ഉദ്യോഗസ്ഥരുടെയും വിശദമായ മൊഴികൾ വേഗത്തിൽ രേഖപ്പെടുത്താനും,
കൊടിമരം മാറ്റി സ്ഥാപിച്ചതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി
അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി സംഘത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി.
കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഇടപാടുകളിലേക്കും അന്വേഷണം വേണം. സംശയങ്ങൾ സമഗ്രമായ അന്വേഷണത്തിലൂടെ നീങ്ങണം. ക്ഷേത്രത്തെ സംരക്ഷിക്കേണ്ടവർ തന്നെ കൊള്ള നടത്തി
എസ്.ഐ.ടി സംഘം നാളെ ശബരിമല സന്നിധാനത്തെത്തും. അനുമതി നൽകി ഹൈക്കോടതി
സ്ട്രോങ് റൂമിലിരിക്കുന്ന വാതിൽപ്പാളിയും പ്രഭാമണ്ഡല പാളിയും പരിശോധിക്കാനാണ് അനുമതി
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

































