മൂന്നാര്‍.പടയപ്പ മൂന്നാറിലെ ജനവാസ മേഖലയിൽ തുടരുന്നു. ചൊക്കനാട് എസ്റ്റേറ്റിലാണ് കാട്ടാനക്കൂട്ടത്തോടൊപ്പം പടയപ്പ ഉള്ളത്. കാട്ടാനക്കൂട്ടത്തോടൊപ്പം ഉള്ള പടയപ്പയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. മദപ്പാടിലാണ് പടയപ്പ. ആർ ആർ ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയൻ ജെ ആണ് ദൃശ്യങ്ങൾ പകർത്തിയത്. ഏഴ് കാട്ടാനകളാണ് നിലവിൽ ആർ ആർ ടിയുടെ നിരീക്ഷണത്തിൽ ഉള്ളത്







































