ഉമ്മയും രണ്ട് മക്കളും കുളത്തിൽ മുങ്ങി മരിച്ചു

Advertisement

മലപ്പുറം. മലപ്പുറത്ത് അമ്മയും രണ്ടു മക്കളും കുളത്തിൽ മുങ്ങി മരിച്ചു.പറപ്പൂർ താഴേക്കാട്ടുപടികുളത്തിലാണ് അപകടം.സൈനബ, മകൾ ഫാത്തിമ ഫാസിമ, മകൻ ആഷിഖ് എന്നിവരാണ് മരിച്ചത്.

വൈകിട്ട് മൂന്നുമണിയോടെയാണ് സൈനബയും ഫാത്തിമ ഫാത്തിമയും ആഷിക്കും അലക്കാനായി കുളത്തിലേക്ക് പോയത്. നാലരയോടെ കുളത്തിന് സമീപത്ത് കൂടി പോയ ഇതര സംസ്ഥാന തൊഴിലാളിയാണ് ഒരു ശരീരം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. നാട്ടുകാരെ വിവരമറിയിച്ച് പരിശോധന നടത്തിയപ്പോൾ കുളത്തിന് സമീപത്ത് മൂന്ന് ജോഡി ചെരുപ്പുകൾ കണ്ടെത്തി. തുടർന്ന് വെള്ളത്തിനടിയിൽ പരിശോധിച്ചപ്പോഴാണ് മൂന്നുപേർ മരിച്ചതായി മനസ്സിലായത്. പറപ്പൂർ പഞ്ചായത്തിലെ താഴെക്കാട്ടുപടി കുളത്തിലെ പള്ളിക്കുളത്തിലാണ് അപകടം. അലക്കാനാണ് കുളത്തിലേക്ക് പോയതെന്നാണ് പ്രാഥമിക നിഗമനം. കുളക്കരയിൽ ബക്കറ്റും അലക്കിയ തുണികളും ഉണ്ടായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നാളെ നടക്കും. പറപ്പൂർ IUHSS ലെ വിദ്യാർത്ഥിയാണ് ഫാത്തിമ ഫാസിമ. പൊതുദർശനത്തിന് ശേഷം വീണാലുക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here