കോഴിക്കോട്. താൻ ഒറ്റ സീറ്റിലെ മത്സരിക്കൂവെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായി പിവി അൻവർ.ആ സീറ്റ് യുഡിഎഫ് തന്നാൽ മത്സരിച്ച് വിജയിക്കും,അല്ലെങ്കിൽ ക്യാമ്പയിനർ ആകും. താൻ ആവശ്യപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കിൽ മറ്റെവിടേയും മത്സരിക്കില്ല. ബേപ്പൂരിൽ തനിക്ക് നിലമ്പൂരിൽ ഉളളതിനേക്കാൾ സ്വാധീനമുളള പ്രദേശം. കേരളത്തിന്റെ രണ്ടാമത്തെ ക്യാൻസറായ മരുമോനിസം അവസാനിപ്പിക്കുക ലക്ഷ്യം. ഒന്നാമത്തെ ക്യാൻസർ പിണറായിസം ആയിരുന്നു അതിന് ജനങ്ങൾ മറുപടി കൊടുത്തു







































