കൊലയിലേക്ക് നയിച്ചത് സംശയം.
മലപ്പുറം. കരുവാരക്കുണ്ടിലെ പതിനാലുകാരിയുടെ കൊലപാതകം ആൺസുഹൃത്തിന്റെ സംശയം മൂലം.
പെൺകുട്ടിക്ക് മാറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം വൈരാഗ്യത്തിനും കൊലപാതകത്തിനും കാരണമായതായി പതിനാറുകാരൻ മൊഴി നൽകിയതായി ജില്ലാ പോലീസ് മേധാവി.ജുവനയിൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കിയ ആൺസുഹൃത്തിനെ കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ അടച്ചു.
വ്യാഴാഴ്ച സ്‌കൂളിലേക്ക് പോയ പെൺകുട്ടി രാവിലെ മുതൽ പതിനാറുകാരന്റെ കൂടെയായിരുന്നു. അതിനിടയിൽ മറ്റൊരാളോട് അടുപ്പം ഉണ്ടെന്ന സംശയത്തിന്റെ പേരിൽ പതിനാറുകാരൻ പെൺകുട്ടിയുമായി വാക്കുതർക്കമായി. തുടർന്ന് ബലാൽസംഘം ചെയ്ത ശേഷം കഴുത്ത് ഞെരിച്ചു പെൺകുട്ടിയെ കൊലപ്പെടുത്തി എന്നാണ് പതിനാറുകാരന്റെ മൊഴി. കൊലപാതകത്തിൽ മറ്റാർക്കങ്കിലും പങ്കുണ്ടോ എന്നും പതിനാറുകാരൻ ലഹരിക്ക് അടിമയാണോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്.
പതിനാറുകാരനുമായുള്ള ബന്ധം പെൺകുട്ടിയുടെ കുടുംബം വിലക്കിയിരുന്നു. അതിനിടയിലാണ് പെൺകുട്ടിയെ കാണാതായത്. തിരോധനത്തിനു പിന്നിൽ ആൺസുഹൃത്തിന് പങ്കുണ്ടെന്ന പെൺകുട്ടിയുടെ ബന്ധുക്കളുടെ സംശയം ആണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പതിനാറുകാരനെ ജുവനയിൽ ജസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജറാക്കിയ ശേഷം കോഴിക്കോട് വെള്ളിമാട്കുന്നു ചിൽഡ്രൻസ് ഹോമിൽ അടച്ചു. കേസ് അന്വേഷണത്തുനായി പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം നടപടി പുരോഗമിക്കുകയാണ്







































