Home News Breaking News കഞ്ചാവ് ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി,യുവാവ് പിടിയിൽ

കഞ്ചാവ് ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി,യുവാവ് പിടിയിൽ

Advertisement

കോഴിക്കോട്.കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് കൂടെ കിടന്നുറങ്ങി. ഒടുവിൽ പോലീസ് പൊക്കി. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത് .

പേപ്പർ വിരിച്ച് അതിൽ കഞ്ചാവ് ഉണക്കാനിട്ടു . സമീപത്ത്‌ പായ വിരിച്ച് കിടന്നുറങ്ങി. ഉറക്കം എണീറ്റപ്പോഴേക്ക് പോലീസിന്റെ പിടിയിലുമായി . കോഴിക്കോട് വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത് . രാവിലെ ബീച്ചിൽ വോളിബോൾ കളിക്കാനും ഫുട്ബോൾ കളിക്കാനും എത്തിയവരാണ് കഞ്ചാവ് ഉണക്കാനിട്ട് അരികിൽ കിടന്നുറങ്ങുന്ന യുവാവിനെ ആദ്യം കണ്ടത് . ഇല പരിശോധിച്ചപ്പോൾ കഞ്ചാവ് ആണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് ടൗൺ എസിപിയെ അറിയിക്കുകയായിരുന്നു . എസിപിയുടെ ഓഫീസിൽനിന്നുള്ള നിർദ്ദേശപ്രകാരം വെള്ളയിൽ പോലീസ് എത്തി. മുഹമ്മദ് റാഫിയെ കസ്റ്റഡിയിലെടുത്തു. കർണാടകയിൽ നിന്ന് കൊണ്ടുവന്നതാണ് കഞ്ചാവെന്നും ബീച്ച് കേന്ദ്രീകരിച്ച് വിവിധ വിൽപ്പന നടത്താറുണ്ടെന്നും മുഹമ്മദ് റാഫി മൊഴി നൽകി. 370 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇയാൾ നേരത്തെയും കഞ്ചാവ് കേസിൽ പിടിയിൽ ആയിട്ടുണ്ടെന്ന് വെള്ളയിൽ പോലീസ് വ്യക്തമാക്കി.

Advertisement