കൗൺസിലറായി വിജയിച്ച തടവുകാരന്‍ സിപിഎം പ്രാദേശിക നേതാവ് വി കെ നിഷാദിൻ്റെ പരോൾ വീണ്ടും സര്‍ക്കാര്‍ നീട്ടി

Advertisement

കണ്ണൂര്‍.പയ്യന്നൂരിലെ നഗരസഭാ കൗൺസിലറായി വിജയിച്ച സിപിഎം പ്രാദേശിക നേതാവ് വി കെ നിഷാദിൻ്റെ പരോൾ വീണ്ടും നീട്ടി.
15 ദിവസത്തേക്കാണ് പരോൾ നീട്ടിയത്. ഈ മാസം 26 വരെയാണ് പരോൾ.
സർക്കാർ നേരിട്ടാണ് പരോൾ നീട്ടി നൽകിയത്.
അച്ഛൻ്റെ ചികിത്സ ചൂണ്ടിക്കാട്ടിയാണ് പരോളിന് അപേക്ഷിച്ചത്. പോലീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ
കഴിഞ്ഞ മാസം 25നാണ് നിഷാദിനെ 20 വർഷം തടവിന് ശിക്ഷിച്ചത്. കണ്ണൂർ സെൻട്രൽ തടവുകാരനായി പാർപ്പിച്ച് ഒരു ഒരുമാസം തികയുന്നതിന് മുന്നേ ആണ് നിഷാദിനെ ആദ്യ പരോൾ നൽകിയത്. പയ്യന്നൂർ നഗരസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടങ്കിലും ഇതുവരെ നിഷാദ് സത്യപ്രതിജ് ചെയ്തിട്ടില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here