കണ്ണൂര്‍. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പിപി ദിവ്യയെ ഒഴിവാക്കി. സിപിആഐഎം നിർദേശത്തെ തുടർന്നാണ് നടപടി. പ്രസിഡൻറ് സ്ഥാനത്തുനിന്ന് സൂസൻ കോടിയെ നീക്കി. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെഎസ് സലീഖ പുതിയ സംസ്ഥാന പ്രസിഡന്റ്. സംസ്ഥാന
സെക്രട്ടറി സ്ഥാനത്ത് സിഎസ് സുജാത തുടരും .
ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സ്ഥാനത്ത് സ്ഥാനത്ത് നിന്നാണ് പി പി ദിവ്യയെ മാറ്റിയത്.ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് CPIM സംസ്ഥാന നേതൃത്വം മഹിളാ അസോസിയേഷൻ ഭാരവാഹികൾക്ക് നിർദേശം നൽകിയിരുന്നു. കണ്ണൂർ ADM ആയിരുന്ന നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിൽ ആയതിന് പിന്നാലെ P P ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
ജില്ലാ കമ്മിറ്റി അംഗത്തിൽ നിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്കും CPIM തരം താഴ്ത്തിയിരുന്നു.പിന്നാലെയാണ് മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്നുള്ള ഒഴിവാക്കൽ.പി പി ദിവ്യ ആവശ്യപ്പെട്ടതിനനുസരിച്ചാണ് ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയത് എന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ വിശദീകരണം.
കരുനാഗപ്പള്ളിയിലെ പാർട്ടി സമ്മേളനത്തിൻ്റെ ഭാഗമായുള്ള വിഭാഗിയതയുടെ പേരിൽ CPIM സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയ സൂസൻകോടിയെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റി.മൂന്ന് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത് കണക്കിലെടുത്താണ് സൂസൺ കോടിയെ മാറ്റിയത് എന്ന് പി കെ ശ്രീമതി പറഞ്ഞു.
കെ എസ് സലീഖയാണ് പുതിയ അധ്യക്ഷ.







































