നാവായിക്കുളം. ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചു. വെള്ളൂർക്കോണം സ്വദേശി ബിനുവാണ് ഭാര്യയോട് ക്രൂരത കാട്ടിയത്. തലയ്ക്കും കാലിനും പരിക്കേൾക്കുകയും തലയ്ക്ക് പൊള്ളലേൽ ക്കുകയും ചെയ്ത മുനീശ്വരിയെ (40) പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം സ്ഥലത്തു നിന്നും കടന്നുകളഞ്ഞ ബിനുവിനെ കല്ലമ്പലം പൊലീസ് തിരയുന്നു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണ് അക്രമത്തിന് കാരണമെന്ന് പോലീസ്






































