സംസ്കൃത സർവ്വകലാശാല- അധ്യാപക നിയമനങ്ങൾ ഗവർണർ തടഞ്ഞു

Advertisement

തിരുവനന്തപുരം. കാലടി സംസ്കൃത സർവ്വകലാശാലയുടെ ആറ് ഏക്കർ ഭൂമി സ്റ്റേഡിയം നിർമ്മാണത്തിന് ഒരു സ്വകാര്യ ഏജൻസിക്ക് വിട്ടുകൊടുക്കുവാനുള്ള സിൻഡിക്കേറ്റ് തീരുമാനം ഗവർണർ തടഞ്ഞതിന് തൊട്ട് പിന്നാലെ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് 2021 ൽ വിജ്ഞാപനം ചെയ്തിരുന്ന അധ്യാപക തസ്തികകളിൽ തിരക്കിട്ട് നിയമനം നടത്തുവാനുള്ള തീരുമാനം നിർത്തിവയ്ക്കാൻ ഗവർണർ സർവകലാശാലയുടെ താൽക്കാലിക വിസി
ഡോ: ഗീതാകുമാരിക്ക് നിർദ്ദേശം നൽകി.

പ്രൊഫസർമാരുടെയും ഗസ്റ്റ് അധ്യാപകരുടെയും എണ്ണം വിദ്യാർത്ഥി-അധ്യാപക അനുപാതത്തേക്കാൾ വളരെ കൂടുതലാണെന്നും, വിദ്യാർത്ഥികൾ കുറഞ്ഞ യൂണിവേഴ്സിറ്റിയുടെ
പ്രാദേശിക സെൻററുകൾ അടച്ചുപൂട്ടണമെന്നു മുള്ള അക്കൗണ്ടൻറ് ജനറലിന്റെ കഴിഞ്ഞ വർഷത്തെ ആഡിറ്റ് റിപ്പോർട്ട് മറച്ചുവെച്ച് 2021ൽ വിജ്ഞാപനം ചെയ്ത അധ്യാപക തസ്തികകളിൽ സ്ഥിരം നിയമനങ്ങൾ നടത്താൻ വിസിയും സിപിഎം സിൻഡിക്കേറ്റ് അംഗങ്ങളും നടത്തുന്ന നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങളും ഗവർണർക്ക് നിവേദനം നൽകിയിരുന്നത് പരിഗണിച്ചാണ് ഗവർണർ നിയമന നടപടികൾ നിർത്തി വയ്ക്കാൻ വിസി ക്ക് നിർദ്ദേശം നൽകിയത്.
വിജ്ഞാപനം അഞ്ച് വർഷം മുൻപുള്ളതായതുകൊണ്ട് പുനർ വിജ്ഞാപനം അനി വാര്യമാണെന്നും നിവേദനത്തിൽ ചൂണ്ടി ക്കാട്ടിയിരുന്നു.

സാമ്പത്തിക തകർച്ച നേരിടുന്ന സർവ്വകലാശാല വിരമിച്ച അധ്യാപകരുടെയും അനധ്യാപകരുടെയും
പെൻഷൻ ആനുകൂല്യങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി തടഞ്ഞു വച്ചിരിക്കുമ്പോഴാണ്
സിപിഎം സിൻ ഡിക്കേറ്റ് അംഗങ്ങളുടെ സമ്മർദ്ദങ്ങൾക്ക് വിസി സ്ഥിരമായി വഴങ്ങുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കുറ്റപ്പെടുത്തി.

സിപിഎം ന്റെ മാധ്യമവക്താവ് അഡ്വ :കെ.എസ്. അരുൺകുമാറിന്റെ നിയന്ത്രണത്തിലാണ് സർവ്വകലാശാല പ്രവർത്തിക്കുന്നതെന്ന് വ്യാപകമായി ആക്ഷേപമുണ്ട്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ സംസ്കൃത അധ്യാപികയായ ഡോ: കെ.കെ.ഗീതകുമാരിയെ മുൻഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനാണ് താൽക്കാലിക വിസി യായി 2O24 മാർച്ചിൽ ‘സംസ്കൃത’യിൽ നിയമിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here