Advertisement
തൃശൂർ. കാലടി പ്ലാൻ്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് 17ആം ബ്ലോക്കിലെ ശിവ ക്ഷേത്രത്തിനും തൊട്ടടുത്ത തൊഴിലാളി ലയങ്ങൾക്കും നേരെ കാട്ടാന ആക്രമണം
ആനകൾ ശ്രീകോവിലിന്റെ കട്ടളയും തൊട്ടടുത്ത ഓഫിസിന്റെ വാതിലും തകർത്ത് സാധനങ്ങൾ പുറത്തേക്ക് വലിച്ചിട്ട നിലയിലാണ്
ക്ഷേത്രത്തിനോട് ചേർന്നുള്ള രാജേന്ദ്രൻ, ഷാജി എന്നിവരുടെ ക്വാർട്ടേസുകൾ പൊളിച്ച് അകത്തു കയറിയ ആനകൂട്ടം വീട്ടിലെ സാധനങ്ങൾ എല്ലാം നശിപ്പിച്ചു
ഒരു മാസം മുൻപ് തൊട്ടടുത്ത പള്ളിയും കാട്ടാന കൂട്ടം ആക്രമിച്ചിരുന്നു
കാട്ടാന ഭീഷണി നേരിടുന്ന പ്രദേശമാണ് ടി എസ് ആർ ക്വാട്ടേഴ്സ്
കാട്ടാന ഭീഷണി മൂലം 60 ഓളം കുടുംബങ്ങൾ ഇവിടെ നിന്നും സ്ഥലം മാറിപ്പോയി



































