തൃശൂർ.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സിപിഎം ലീഗ് സ്വതന്ത്രനായ ഇ യു ജാഫറിന് 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന ഓഡിയോ സംഭാഷണത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. ഇന്ന് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തും. എൽഡിഎഫ് പ്രസിഡൻറ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മാർച്ച് സംഘടിപ്പിക്കുന്നത്. 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ശബ്ദരേഖ സൗഹൃദ സംഭാഷണം മാത്രമാണെന്നായിരുന്നു ജാഫറിന്റെ വാദം. എന്നാൽ അത് പ്രസിഡൻറ് സ്ഥാനാർഥി പി ഐ ഷാനവാസ് തള്ളി. സംഭവത്തിൽ അന്വേഷണം ആരംഭിക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ വിജിലൻസും പരിശോധിക്കുകയാണ്.






































