ആലപ്പുഴ. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിന് പിന്നാലെ രണ്ട് രോഗികൾ മരിച്ചതിൽ അന്വേഷണം തുടരുന്നു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ കീഴിലുള്ള ഉള്ള മെഡിക്കൽ ബോർഡ് ആശുപത്രിയിൽ പരിശോധന ആരംഭിച്ചു. തിരുവനന്തപുരത്തു നിന്നുള്ള വിദഗ്ദ സംഘവും ആശുപത്രിയിൽ എത്തി. പൂർത്തിയാകുന്ന മുറയ്ക്ക് റിപ്പോർട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിന് കൈമാറും. രമേശ് ചെന്നിത്തല വിഷയം ആരോഗ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെ വകുപ്പ് തല അന്വേഷണം തുടങ്ങിയെങ്കിലും മരിച്ച രോഗികളുടെ കുടുംബം ഔദ്യോഗിക പരാതി നൽകുന്നത് വൈകുകയാണ്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ 15 ദിവസത്തേക്ക് അടച്ചു. രോഗികൾക്ക് മാവേലിക്കര താലൂക്ക് ആശുപത്രി, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലാണ് ഡയാലിസിസിനുള്ള പകരം സൗകര്യം ഒരുക്കിയിരിക്കുന്നത്
ഹരിപ്പാട് ഡയാലിസിസ് മരണത്തിന് കാരണമായ അണുബാധയുടെ ഉറവിടം തേടി മെഡിക്കൽ ബോർഡ്
ഡയാലിസിസ് സെന്ററിളും ആർ ഓ പ്ലാന്റിലും പരിശോധന നടത്തി
അണുബാധ വെള്ളത്തിൽ നിന്നെന്ന് സംശയം ; സാമ്പിൾ രാസപരിശോധനക്ക് അയച്ചു
ഡയാലിസിസിന് മുമ്പ് നൽകുന്ന മരുന്നുകളും പരിശോധനക്ക് അയച്ചു







































