തിരുവനന്തപൂരം. ആർസിസിയിൽ നിയമന ക്രമക്കേടെന്ന് പരാതി. സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിലാണ് ക്രമക്കേട്
ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ R നെതിരെ പരാതി
ചീഫ് നഴ്സിംഗ് ഓഫീസറുടെ അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു
ബന്ധുക്കൾ പങ്കെടുക്കുന്നുണ്ടെങ്കിൽ
നിയമന പ്രക്രിയയിൽ നിന്ന് മാറിനിൽക്കണമെന്ന് ചട്ടം CNO അട്ടിമറിച്ചു
എഴുത്തു പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കിയതും, ഉദ്യോഗാർത്ഥികൾക്കായി നടന്ന അഭിമുഖ പരീക്ഷയിലും ചീഫ് നഴ്സിംഗ് ഓഫീസർ പങ്കെടുത്തു
ചീഫ് നഴ്സിംഗ് ഓഫീസറുടെ സഹോദരിയുടെ മകൾക്ക് പട്ടികയിൽ ഒന്നാം റാങ്ക്
രണ്ടാം റാങ്ക് മറ്റൊരു ബന്ധുവിനും, പട്ടികയിൽ വന്ന ആദ്യ പേരുകാരിൽ അധികവും അടുപ്പക്കാരുമെന്ന് ആരോപണം
27 പേരുടെ ആദ്യ റാങ്ക് പട്ടികയിൽ നിന്ന് 15 പേരെയാണ് സ്റ്റാഫ് നേഴ്സുമാരായി ആർസിസിയിൽ നിയമിച്ചത്
ചീഫ് നഴ്സിംഗ് ഓഫീസറെ തൽസ്ഥാനത്തുനിന്ന് മാറ്റിനിർത്തി നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് പരാതി
ക്രമക്കേടിനൊപ്പം അഴിമതിയും നടന്നുവെന്ന് പരാതിക്കാരനായ മുൻ മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ശ്രീകാര്യം ശ്രീകുമാർ 24 നോട്
നിലവിലെ നിയമനങ്ങൾ റദ്ദ് ചെയ്ത് പരീക്ഷാ നടപടികൾ പുതുതായി നടത്തണമെന്നും ആവശ്യം




































