ഇടിവിന് ശേഷം വീണ്ടും സ്വർണവില മുന്നോട്ട്. പവന് 120 രൂപ വർധിച്ച് 99,040 രൂപയും ഗ്രാമിന് 15 രൂപ വർധിച്ച് 12,380 രൂപയിലുമെത്തി. ഇന്നലെ മൂന്ന് തവണയാണ് സ്വർണവിലയിൽ ഇടിവ് സംഭവിച്ചത്.
ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,1,2,260 രൂപയോളം വേണ്ടി വരും എന്നാണ് കണക്കാക്കുന്നത്. പണിക്കൂലിക്കൊപ്പം 53 രൂപയോളം ഹാള്‍മാര്‍ക്കിങ് ചാര്‍ജും മൂന്നു ശതമാനം ജിഎസ്ടിയും നല്‍കേണ്ടതായി വരും.
ഡിസംബർ 23-ന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ട സ്വർണവില വീണ്ടും കുതിക്കുകയാണ്. ഇന്നലെ പവന് 98,920 രൂപയും ഗ്രാമിന് 12,365 രൂപയുമായിരുന്നു. സാധാരണക്കാരായ ഉപഭോക്താക്കൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കും ആശങ്കയായി മാറിയിരിക്കുകയാണ് പുതിയ വില വർധന.

































