ആലപ്പുഴ. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗികൾ മരിച്ചതിൽ റിപ്പോർട്ട് തേടി
രമേശ് ചെന്നിത്തല എംഎൽഎയുടെ പരാതിയിൽ ആരോഗ്യ മന്ത്രിയാണ് റിപ്പോർട്ട് തേടിയത്
29ന് ഡയാലിസിസ് ചെയ്ത ആറു പേർക്കാണ് അസ്വസ്ഥത ഉണ്ടായത്
ഇതിൽ രണ്ട് പേർ മരിച്ചു
കായംകുളം സ്വദേശി മജീദ് (52) മരിച്ചത് 30 ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച്
ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ (60) മരിച്ചത് ബുധനാഴ്ച്ച രാവിലെ സ്വകാര്യ ആശുപത്രിയിൽ
രണ്ട് പേരെയും ദേഹസ്വാസ്ഥ്യത്തെ തുടർന്നാണ് മറ്റു ആശുപത്രികളിലേക്കുമാറ്റിയത്
അസ്വസ്ഥത അനുഭവപ്പെട്ടവരിൽ ഒരാൾ വണ്ടാനംമെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു
ഹരിപ്പാട് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ താത്കാലികമായി അടച്ചു





































