28.6 C
Kollam
Thursday 12th February, 2026 | 12:53:57 PM
Home News Kerala കളഞ്ഞുകിട്ടിയ രണ്ടു പവൻ പൊലിസിലേൽപിച്ച്

കളഞ്ഞുകിട്ടിയ രണ്ടു പവൻ പൊലിസിലേൽപിച്ച്

Advertisement

തൊട്ടിൽപാലം. കളഞ്ഞുകിട്ടിയ രണ്ടു പവനിൽ ഏറെ തൂക്കമുള്ള  സ്വർണാഭരണം പോലീസിലേൽപ്പിച്ച്
തൊട്ടിൽപ്പാലം ടൗണിലെ പൂക്കച്ചവടക്കാരനായ യുവാവ്.

പോലീസും, നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി ആഭരണം തിരിച്ചു നൽകി.

ഡിസംബർ  അഞ്ചിനാണ് ഫൂട്ട്പാത്തിൽ നിന്ന് ധനിലിനു ആഭരണം കളഞ്ഞു കിട്ടിയത്.

ആഭരണം തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

ആഭരണം കളഞ്ഞു കിട്ടിയ കാര്യം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു

പോലീസും ധനിലും ചേർന്ന് നടത്തിയ പരിശ്രമത്തിനോടുവിൽ മുള്ളൻകുന്നിലെ  ഐശ്വര്യയുടേതാണ് സ്വർണാഭരണമെന്ന് കണ്ടെത്തുകയം ചെയ്തു

Advertisement