കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് പയ്യാവൂർ മുത്താറിക്കുളത്തായിരുന്നു അപകടം.
അപകടത്തിൽ മരിച്ചവരും പരിക്കേറ്റവരുമെല്ലാം ഇതരസംസ്ഥാന തൊഴിലാളികളാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
കോൺക്രീറ്റ് ജോലി കഴിഞ്ഞ് തൊഴിലാളികളുമായി മടങ്ങുകയായിരുന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണംവിട്ട ലോറി വൈദ്യുതപോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. മരിച്ച രണ്ടുപേരും ലോറിയുടെ അടിയിൽപ്പെട്ട് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
Home News Breaking News കണ്ണൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം





































