പാലക്കാട്. നെന്മാറയിൽ പുലിയെ എടുത്തിട്ട് അലക്കിയ പട്ടി സൂപ്പർ സ്റ്റാറായി അള്ളിച്ചോട് സ്വദേശി അത്തിമറ്റത്തിൽ ശശിയുടെ വീട്ടിലെ റോട്ട് വീലർ നായ ലിയോ ആണ് പുലിക്കിട്ട് പണി കൊടുത്തത്.
വളർത്തു നായയെ പുലി ആക്രമിക്കുന്നതും പട്ടിയുടെ തിരിഞ്ഞാക്രമണത്തിൽ പുലി ഓടുന്നതുമായ ദൃശ്യം പുറത്ത് വന്നതോടെയാണ് ലിയോയുടെ വീരഗാഥ നാടറിഞ്ഞത്. സാധാരണ കാടിറഞ്ഞുന്ന പുലിയുടെ മുഖ്യാഹാരമാണ് വളർത്തുനായകൾ. പുലിയുടെ കടി മാരുമായതിനാൽ പട്ടികൾ രക്ഷപ്പെടാറില്ല. എതിർത്താൽ അടിച്ചു വീഴ്ത്തിയാവും കടിക്കുക . കടിയുടെ കാര്യത്തിൽ നായ ജനുസിൽ മുമ്പനാണ് റോട്ട് വീലർ. നാട്ടിലുള്ള വന്യമൃഗമായ റോട്ട് വീലറിനെ മനുഷ്യനെ ആക്രമിച്ച് കൊലപ്പെടുത്തിയതിൻ്റെ പേരിൽ ചില രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ട്.
അപ്പോഴിനി കാടിന് അടുത്തുള്ളവർ റോട്ട് വീലറുകളെ വളർത്തിക്കോളൂ.





































