ഈ കടുവയെ കർണ്ണാടക കൊണ്ടു വിട്ടതാണ്

Advertisement

വയനാട്. പുൽപ്പള്ളി ദേവർഗദ്ധ മേഖലയിൽ ഇറങ്ങിയ നരഭോജി കടുവയെ മഴക്കുവെടിവെച്ച് പിടികൂടും. ഇന്നലെ വൈകിട്ട് വീണ്ടും ജനവാസ മേഖലയിൽ കടുവ എത്തിയിരുന്നു. കടുവയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ കൂടുതൽ സ്ഥാപിക്കുമെന്നും വനം വകുപ്പ് അറിയിച്ചു. കടുവ കൂട്ടിൽ അകപ്പെട്ടില്ലെങ്കിൽ മയക്കുവെടി വെക്കാനുള്ള ടീമിനെയും സജ്ജമാക്കിയിടുണ്ട്. പ്രദേശത്ത് സ്ഥാപിച്ച ക്യാമറ ട്രാപ്പുകളിൽ പതിഞ്ഞ കടുവ കേരള വനംവകുപ്പിന്റെ ലിസ്റ്റിലുള്ള കടുവ അല്ലെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടക വനത്തിൽ നിന്നും പിടികൂടിയ കടുവയാണിതെന്നും കർണാടക വനം വകുപ്പ്  കേരള അതിർത്തിയിൽ കൊണ്ടിട്ടതാണെന്നും ആരോപിച്ച് സിപിഐഎം രംഗത്തെത്തി.

കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങാൻ സാധ്യതയുള്ളതിനാൽ ശക്തമായ ജാഗ്രത നിർദ്ദേശമാണ് വനം വകുപ്പ് നൽകിയിട്ടുള്ളത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here