തൃശൂർ. പഴുവിൽ വെസ്റ്റ് ഭാഗത്ത്
വീട്ടിലെ അടുക്കളയിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്
ശനി വൈകിട്ട് 5.30ഓടെയാണ് സംഭവം
തൃപ്രയാറിൽ തയ്യൽ കട നടത്തുന്ന സുൽഫത്ത് വീട്ടിലിരുന്ന് തുന്നിയ വസ്ത്രങ്ങൾ കടയില്‍ നല്‍കാന്‍ ഭർത്താവ് ഹനീഫയും മകളും പോയതിനാല്‍ സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല
തുന്നിയ വസ്ത്രങ്ങൾ വാങ്ങുന്നതിന് വീട്ടിലെത്തിയ അയല്‍വാസി വിളിച്ചിട്ട് വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നി അടുത്തുള്ള ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു
തുടർന്ന് നാട്ടുകാർ ചേർന്ന് അടുക്കള ഭാഗത്തെ വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു
ഒഴിഞ്ഞ മണ്ണെണ്ണ കുപ്പിയും സമീപം കാണപ്പെട്ടു
അന്തിക്കാട് പൊലീസ് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി





































