കാസർഗോഡ്. ഇരിണ്ണിയിൽ വീണ്ടും പുലി ഇറങ്ങി. രാത്രി 8 മണിയോടെ ഇരിയണ്ണി കുണിയേരിയിലാണ് സംഭവം. വെള്ളാട്ട് നാരായണന്റെ വീട്ടിലെ നായയെ പുലി പിടിച്ചു. നായയെ പുലി കടിച്ചു കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. അടുത്ത കാലത്തായി പുലി ഇറങ്ങുന്ന പ്രദേശമാണ് മുളിയാർ പഞ്ചായത്തിലെ ഇരിയണ്ണി. വീണ്ടും പുലി ഇറങ്ങിയതോടെ ആശങ്കയിലാണ് ജനങ്ങൾ





































