Home News Breaking News ശബരിമല സ്വർണ്ണ മോഷണം, രമേശ് ചെന്നിത്തല പരിചയപ്പെടുത്തിയ വ്യവസായിയിൽ നിന്ന് അന്വേഷണസംഘം ഉടൻ വിവരങ്ങൾ തേടും

ശബരിമല സ്വർണ്ണ മോഷണം, രമേശ് ചെന്നിത്തല പരിചയപ്പെടുത്തിയ വ്യവസായിയിൽ നിന്ന് അന്വേഷണസംഘം ഉടൻ വിവരങ്ങൾ തേടും

Advertisement

തിരുവനന്തപുരം. ശബരിമല സ്വർണ്ണ മോഷണത്തിൽ രമേശ് ചെന്നിത്തല പരിചയപ്പെടുത്തിയ വ്യവസായയിൽ നിന്ന് അന്വേഷണസംഘം ഉടൻ വിവരങ്ങൾ തേടും. വ്യവസായിയെ ഫോണിൽ ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താനുള്ള സമയം തീരുമാനിക്കും. അതീവ രഹസ്യമായിട്ടായിരിക്കും മൊഴി രേഖപ്പെടുത്തുക. വ്യവസായിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് ഈ നീക്കം. അന്താരാഷ്ട്ര പുരാവസ്തു കച്ചവടക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇതിനോടകം എസ്ഐടി ആരംഭിച്ചു കഴിഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ തുടരുകയാണ്. രമേശ് ചെന്നിത്തല പങ്കുവെച്ച വിവരങ്ങളിലും ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും.

Advertisement