വയനാട് .പച്ചിലക്കാട് പടിക്കംവയലിൽ കടുവയിറങ്ങി. പ്രദേശത്തെ തോട്ടത്തിൽ കണ്ട കടുവയ്ക്കായി വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. തെർമൽ ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരിശോധന . ജനവാസ മേഖലയായ
പടിക്കംവയൽ ഉന്നതിയിലെ ബിനുവാണ് ഇന്ന് രാവിലെ 9ന് കടുവയെ കണ്ടത്.
DFO അജിത് K രാമൻ്റെ നേതൃത്വത്തിൽ 5 റേഞ്ച് ഓഫീസർമാർ ഉൾപ്പെടുന്ന സംഘം സ്ഥലത്തെത്തി. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി
കാപ്പി തോട്ടത്തിൽ ജോലി ചെയ്തിരുന്ന കോടഞ്ചേരി സ്വദേശി ബേബിയെ കാണാതായി എന്ന വിവരം പുറത്തു വന്നതോടെ ആശങ്കയേറി. ഇദ്ദേഹത്തെ പിന്നീട് കണ്ടെത്തി.
കാൽപ്പാടുകൾ പരിശോധിച്ചപ്പോൾ നാലു വയസ്സുള്ള കടുവ എന്നാണ് നിഗമനം.
പൂർണ്ണമായും ജനവാസ മേഖലയിലാണ് കടുവാസാന്നിദ്ധ്യം എന്നത് ആശങ്ക പരത്തുന്നുണ്ട്. മയക്കുവെടി വെച്ച് പിടികൂടും തടക്കമുള്ള സാധ്യതയാണ് വനംവകുപ്പ് പരിശോധിക്കുന്നത്
ഒന്നുകിൽ വനമേഖലയിൽ മറ്റേതെങ്കിലും കടുവയുമായി മല്ലടിച്ചു തോറ്റ് നാടിറങ്ങിയതാകാം. പ്രജനന കാലമായതിനാൽ ഈ സാധ്യത ഏറെയുണ്ട്. ജാഗ്രത പാലിക്കണം എന്നാണ് വനംവകുപ്പിന്റെ നിർദ്ദേശം





































