തിരുവനന്തപുരം.സിൽവർ ലൈൻ പദ്ധതിക്ക് ബദലായി റാപ്പിഡ്
ട്രാൻസിറ്റ് സിസ്റ്റം നടപ്പിലാക്കാൻ സർക്കാർ.
പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ചൊവ്വാഴ്ച ചേരുന്ന എൽ.ഡി.എഫ് യോഗം നയപരമായ അനുമതി നൽകും.
ആർ.ആർ.ടി.എസ് പദ്ധതിക്ക്
കേന്ദ്രാനുമതി ലഭിക്കുന്നതിനുളള നടപടി
ക്രമങ്ങൾ ലളിതമാണെന്ന വിലയിരുത്തലിലാണ്
സിൽവർ ലൈനിന് ബദൽ മുന്നോട്ടുവെക്കുന്നത്
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി
ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ്
ബദൽ പദ്ധതി അവതരിപ്പിക്കാൻ സർക്കാർ
ആലോചന തുടങ്ങിയത്.കേന്ദ്ര മെട്രോ
ആക്ടിൻെറ കീഴിൽ വരുന്ന റീജണൽ റാപ്പിഡ്
ട്രാൻസിറ്റ് സിസ്റ്റം അഥവാ RRTSആണ് ബദൽ.
നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അർധ
അതിവേഗ റെയിൽ പാത സംസ്ഥാനത്തിന്
അനുയോജ്യമാണെന്ന വിലയിരുത്തിലാണ്
സർക്കാരിൻെറ നീക്കം. ചൊവ്വാഴ്ച ചേരുന്ന LDF യോഗത്തിലെ മുഖ്യ അജണ്ട RRTS പദ്ധതിയാണ്.
വിശദാംശങ്ങൾ ചർച്ച ചെയ്യുന്ന എൽ.ഡി.എഫ്
നേതൃയോഗം പദ്ധതിയുമായി മുന്നോട്ടു
പോകുന്നതിനുളള രാഷ്ട്രീയ അനുമതി നൽകും.
സിൽവർ ലൈൻ പദ്ധതിയിൽ പ്രതീക്ഷയില്ലെന്ന
മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ
പ്രതികരണം പുതിയ പദ്ധതി മുന്നിൽകണ്ടാണ്
ഡൽഹി – മീററ്റ് നഗരങ്ങളെ ബന്ധിപ്പിച്ചു
കൊണ്ടുളള പാതയാണ് രാജ്യത്തെ ആദ്യ
RRTS പദ്ധതി.നിർമ്മാണത്തിലുളള ഈ
പദ്ധതിയെ മാതൃകയാക്കിയാണ് കേരളം
സിൽവർ ലൈനിന് ബദൽ ഒരുക്കുന്നത്.
റെയിൽവേ ബോർഡിൻെറ അനുമതി
ആവശ്യമില്ല എന്നതാണ് RRTSൻെറ
ഏറ്റവും വലിയ സൌകര്യം.കേന്ദ്ര നഗര
വികസന മന്ത്രാലയത്തിൽ നിന്ന് അനുമതി
ലഭിക്കുന്നതിനുളള നടപടിക്രമങ്ങൾ
വളരെ ലളിതവുമാണ്.ചാപിളളയായി പോയ
സിൽവർ ലൈനിന് ബദൽ അവതരിപ്പിച്ച്
നിയമസഭാ തിരഞ്ഞെടുപ്പിലേക്കിറങ്ങാനാണ്
സിപിഎമ്മിൻെറ തീരുമാനം

































