യു.ഡി.എഫ്.സ്ഥാനാർത്ഥിയുടെ കാറിന് നേരെ അക്രമം

Advertisement

കോഴിക്കോട്. ചെക്യാട് നാലാം വാർഡ് കാലിക്കൊളുമ്പിൽ യു.ഡി.എഫ്.സ്ഥാനാർത്ഥിയുടെ കാറിന് നേരെ അക്രമം .കാറിന്റെ ഗ്ലാസ് തകർത്തു

നാലാം വാർഡ്  കോൺഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവുമായ കെ.പി.കുമാരൻ്റെ കാറിൻ്റെ മുൻവശത്തെ ചില്ലാണ് അക്രമികൾ  തകർത്തത്

തനിക്ക് വധഭീഷണി ഉള്ളതായി കാണിച്ച് കെ.പി.കുമാരൻ കഴിഞ്ഞ ദിവസം ജില്ലാ പോലീസ്സ് മേധാവിക്കും വളയം പോലീസിലും പരാതി നൽകിയിരുന്നു

ഇതേത്തുടർന്ന് ഇദ്ധേഹത്തിന് ബൂത്തിൽ സുരക്ഷയും ഏർപ്പാടാക്കിയിരുന്നു

വ്യഴാഴ്ച്ച കാലിക്കൊളുമ്പ് അങ്കണവാടിയിൽ പോളിംഗ് അവസാനിച്ച ശേഷം പോലീസ് സംരക്ഷണയിൽ പുറത്തേക്ക് വരുന്നതിനിടെ ഒരു സംഘം ഇയാൾക്ക് നേരെ തിരിയുകയായിരുന്നു

പോലീസ് ഇയാളെ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ അക്രമികളിൽ
ചുറ്റിക ഉപയോഗിച്ച് കാറിൻ്റെ മുൻവശത്തെ ചില്ല് തകർക്കുകയായിരുന്നു

സി.പി.എം.പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കുമാരൻ ആരോപിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here