Home News Breaking News ആക്രമണത്തിൽ നട്ടെല്ലും വാരിയെല്ലും തകർന്നു, കാളി മുത്തുവിന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

ആക്രമണത്തിൽ നട്ടെല്ലും വാരിയെല്ലും തകർന്നു, കാളി മുത്തുവിന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

Advertisement

പാലക്കാട്. അട്ടപ്പാടിയിൽ കടുവ സെൻസസിനിടെ കാട്ടാന അക്രമത്തിൽ മരിച്ച കാളി മുത്തുവിന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്.

മരണകാരണം ആന്തരിക രക്തസ്രാവം, കാട്ടാന ആക്രമണത്തിൽ നട്ടെല്ലും വാരിയെല്ലും തകർന്നു.

കാളിമുത്ത്വിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു രണ്ട് ദിവസത്തിനകം നൽകുമെന്ന് വനം വകുപ്പ്.



ഇന്നലെയാണ് പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ആയിരുന്ന കാളി മുത്തു കാട്ടാന ആക്രമത്തിൽ മരിച്ചത്. മുള്ളി വനത്തിലെ ബ്ലോക്ക് 12ൽ  വെച്ച് ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അക്രമം. കൂടെയുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടെങ്കിലും കാളിമുത്തു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അക്രമത്തിൽ മാരക പരിക്ക് പറ്റിയതായാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആന്തരിക അവയവങ്ങൾക്ക് ക്ഷതം ഏറ്റിട്ടുണ്ട്. തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞശേഷം നെഞ്ചിൽ ചവിട്ടി. നട്ടെല്ലും വാരിയെല്ലും തകർന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അഗളി നെല്ലിപ്പതി ഉന്നതിയിലെ താമസക്കാരൻ ആയിരുന്നു കാലിമുത്തു. കാളിമുത്തുവിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡു രണ്ട് ദിവസത്തിനകം നൽകുമെന്ന് വനം വകുപ്പ് അറിയിച്ചു. അഞ്ച് ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ നൽകുക. അതോടൊപ്പം മകൻ അനിൽകുമാറിന് വനം വകുപ്പിൽ ജോലി നൽകാനുള്ള നടപടി വേഗത്തിൽ ആകുമെന്നും വനംവകുപ്പ് അറിയിച്ചു.

Advertisement