25.8 C
Kollam
Wednesday 28th January, 2026 | 12:37:29 AM
Home News Breaking News കോൺഗ്രസ് നേതാവ് സി പി എമ്മിന് ബാങ്ക് വിറ്റു,കാരശ്ശേരി സഹകരണ ബാങ്ക് ക്രമക്കേടിൽ കെ.പി സി.സി...

കോൺഗ്രസ് നേതാവ് സി പി എമ്മിന് ബാങ്ക് വിറ്റു,കാരശ്ശേരി സഹകരണ ബാങ്ക് ക്രമക്കേടിൽ കെ.പി സി.സി അധ്യക്ഷൻ റിപ്പോർട്ട് തേടി

Advertisement

കോഴിക്കോട്. കാരശ്ശേരി സഹകരണ ബാങ്ക് ക്രമക്കേടിൽ കെ.പി സി.സി അധ്യക്ഷൻ റിപ്പോർട്ട് തേടി. ജീവനക്കാർ അറിയാതെ അവരുടെ ലോഗിൻ ഐ.ഡി ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് 800ലധികം എ ക്ലാസ് മെമ്പർഷിപ്പ് പുതുതായി ചേർത്തു എന്നാണ് ആരോപണം.കാരശ്ശേരി ബാങ്ക് ചെയർമാനും കെപിസിസി അംഗവുമായ എൻ കെ അബ്ദുറഹ്മാൻ ബാങ്കിനെ സിപിഎമ്മിന് വിറ്റെന്ന്  ഡി.സി സി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ പറഞ്ഞു.

യുഡിഎഫ് ഭരിക്കുന്ന ബാങ്ക് ആണ് കാരശ്ശേരി സർവീസ് സഹകരണ ബാങ്ക്. ബാങ്ക് ചെയർമാനും കെപിസിസി അംഗവുമായ എൻ കെ അബ്ദുറഹിമാനും സെക്രട്ടറിയും ജീവനക്കാരോ ഡയറക്ടർ മാരോ അറിയാതെ  എണ്ണൂറിലധികം എ ക്ലാസ് മെമ്പർഷിപ്പ് പുതുതായി ഒറ്റരാത്രികൊണ്ട് ചേർത്തു.ജീവനക്കാരുടെ ലോഗിൻ ഐഡി ഉപയോഗിച്ച് ആയിരുന്നു ഇത്.ഇന്നലെ യുഡിഎഫ് പ്രവർത്തകർ ബാങ്ക് ഉപരോധിച്ചിരുന്നു.പ്രതിഷേധത്തെ തുടർന്ന് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു.ഈ വിഷയത്തിൽ കെപിസിസി അംഗമായ എൻ.കെ അബ്ദുറഹിമാൻ പാർട്ടിയെ ചതിച്ചെന്ന് ഡി.സി സി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ.പ്രാഥമിക അന്വേഷണത്തിൽ അബ്ദുറഹിമാൻ ബാങ്ക് സിപിഎമ്മിന് വിറ്റതായി കണ്ടെത്തിയെന്നും പ്രവീൺ കുമാർ

എൻ കെ  അബ്ദുറഹിമാൻ രണ്ടുതവണ നടപടി നേരിട്ട ആളാണ്.അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിനെതിരെ ഡയറക്ടർമാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Advertisement