തിരുവനന്തപുരം. പെരിങ്ങമല ലേബർ കോൺട്രാക്ട് സൊസൈറ്റി ക്രമക്കേടിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിന്റെ വാദം പൊളിയുന്നു. എസ് സുരേഷിന് ബാങ്കിൽ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തു വന്നു. വായ്പാ അപേക്ഷ നൽകാതെ എസ് സുരേഷ് പണം കൈപ്പറ്റിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിലെ ക്രമക്കേടിനെ തുടർന്നുണ്ടായ നഷ്ടം 4.16 കോടിയെന്ന്
സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. സൊസൈറ്റിയുടെ മുൻ വൈസ് പ്രസിഡൻ്റും, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എസ് സുരേഷ് 43 ലക്ഷം രൂപയും പലിശയും പിഴ അടക്കണം എന്നായിരുന്നു സഹകരണ വകുപ്പിൻ്റെ ഉത്തരവ്.എന്നാൽ പിഴ നിർണയിച്ചത് കൂട്ടുത്തരവാദത്തിന്റെ ഭാഗം എന്നും, സംഘത്തിൽ നിന്ന് താൻ വായ്പ എടുത്തിട്ടില്ലെന്നും വായ്പയ്ക്കായി ആരെയും ശുപാർശ
ചെയ്തിട്ടില്ലെന്നുമായിരുന്നു എസ് സുരേഷിന്റെ വിശദീകരണം. ഈ വാദമാണ് പൊളിയുന്നത്. 2013ലും 2014ലും എസ് സുരേഷ് സൊസൈറ്റിയിൽ നിന്ന് വായ്പ എടുത്തിട്ടുണ്ട്. സഹകരണ സംഘം വൈസ് പ്രസിഡൻറ് ആയിരുന്നിട്ടും എസ്
സുരേഷ് കുടിശ്ശിക വരുത്തി. വായ്പയ്ക്ക് അപേക്ഷ നൽകാതെയാണ് പണം കൈപ്പറ്റിയത്. വായ്പകൾ പലിശ സഹിതം സുരേഷ് തിരിച്ചടയ്ക്കാൻ ഉണ്ട്.
വായ്പ കുടിശ്ശികയുടെ രേഖകൾ 24ന് ലഭിച്ചു.
സുരേഷിന് സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ ബന്ധമില്ലെന്ന് വാദവും തെറ്റ്.എസ് സുരേഷ് ബോർഡ് യോഗങ്ങളിൽ തുടർച്ചയായി പങ്കെടുത്തു. മൂന്ന് വാർഷിക പൊതുയോഗങ്ങളിലും പങ്കെടുത്തു.സഹകരണ ജോയിൻ്റ് രജിസ്റ്റാറുടെ സർ ചാർജ് ഉത്തരവും 24 ന് ലഭിച്ചു.ക്രമക്കേടിൽ സംഘം പ്രസിഡൻറ് ആർഎസ്എസ് മുൻ വിഭാഗ് ശാരീരിക പ്രമുഖ്
ജി പത്മകുമാർ
തിരിച്ചടയ്ക്കേണ്ടത് 46 ലക്ഷം രൂപ. ഭരണസമിതിയിൽ 16 പേരുണ്ടായിരുന്നതിൽ
ഏഴു പേർ 46 ലക്ഷം വീതവും
9 പേർ 16 ലക്ഷം വീതവും പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് സഹകരണ വകുപ്പിന്റെ ഉത്തരവ്.
Home News Breaking News പെരിങ്ങമല ലേബർ കോൺട്രാക്ട് സൊസൈറ്റി ക്രമക്കേട്,എസ് സുരേഷിന്റെ വാദം പൊളിയുന്നു.






































