പാലക്കാട്. ചെർപ്പുളശേരിയിൽ DySP എ ഉമേഷിനെതിരെ ആരോപണം ഉന്നയിച്ച് CI ജീവനൊടുക്കിയ സംഭവത്തിൽ, യുവതിയുടെ മൊഴി എടുത്തു.ആത്മഹത്യ കുറിപ്പിൽ പരാമർശിച്ചത് പോലെ ഡിവൈഎസ്പി എ.s ഉമേഷ് യുവതിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് മൊഴി .ആരോപണങ്ങൾ നിഷേധിച് ഇന്നലെ ഉമേഷ് രംഗത്ത് എത്തിയിരുന്നു
അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം DySP പീഡിപ്പിച്ചെന്നാണ് ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ പാലക്കാട് ചെർപ്പുളശേരി CI ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ഇത് ശെരിവെക്കുമെന്നതാണ് യുവതിയുടെ മൊഴി. വിഷയത്തിൽ പാലക്കാട് SP അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോർട്ടിലാണ് മൊഴി വിവരങ്ങൾ ഉള്ളത്.
2014 ൽ പാലക്കാട് സർവീസിൽ ഇരിക്കേ അനാശാസ്യ പ്രവർത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നൽകിയെന്നും കുറിപ്പിലുണ്ട്.ഇത് യുവതി സമ്മതിച്ചതയാണ് വിവരം. നിലവിൽ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ dysp a ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.
Home News Breaking News ഡിവൈഎസ്പി ഓടിച്ചിട്ട് പീഡിപ്പിക്കുന്ന വില്ലൻ, ജീവനൊടുക്കിയ സിഐ യുടെ കുറിപ്പ് സത്യമെന്ന് യുവതിയുടെ മൊഴി






































