കൊച്ചി.സീബ്ര ക്രോസ്സിങ്ങിൽ അപകടങ്ങൾ വർദ്ധിക്കുന്നു എന്ന് ഹൈകോടതി.
കഴിഞ്ഞ ഒരു മാസം രജിസ്റ്റർ ചെയ്തത്
901 നിയമലംഘനം. ഓരോ ജീവനും
വിലപ്പെട്ടത് എന്ന് പറഞ്ഞ കോടതി
അപകടങ്ങൾ തടയാൻ നടപടി വേണമെന്ന്
മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി.
ഈ വർഷം മാത്രം 860 കാൽന്നട യാത്രക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്
ഇതിൽ 216 റും സീബ്ര ക്രോസ്സിങ്ങിൽ
വെച്ചാണ്. മോശം ഡ്രൈവിംഗ്
സംസ്കാരമാണ് കാരണം. കാൽന്നടയാത്ര ക്കാരെ ഇനിയും മരണത്തിലേക്ക് തള്ളിവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
സീബ്ര ക്രോസ്സിങ്ങിലെ അപകടങ്ങൾ തടയാൻ
നടപടികൾ സ്വീകരിക്കാൻ കോടതി നിർദേശവും നൽകി. ഗതാഗത വകുപ്പ് കമ്മിഷണർ, PWD പ്രിനിസിപ്പൽ സെക്രട്ടറി എന്നിവർ ഓൺലൈനായി ഹാജരായി.
റോഡുകളുടെ മോശം അവസ്ഥയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. കൊച്ചിയിലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ പേരില്ലുള്ള റോഡ് പരിതാപകരമാണ്. ആ വലിയ മനുഷ്യന്റെ പേരിനെ അവഹേളിക്കുന്നതിന് തുല്യമാണ് ഇതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.






































